Wednesday, December 2, 2009

വിപ്ലവത്തിന്‍ നാനാര്‍ത്ഥങ്ങള്‍


നിങ്ങള്‍ കോരനെ മറന്നു പോയോ ?

നാട്ടിലെ പാവം തൊഴിലാളി !

പാട്ടുകളിലും കഥകളിലും നാടകത്തിലും സ്ഥിരം കഥാപാത്രം

പഴംചൊല്ല് പോലും വെറുതെ വിടാത്ത നിര്ഭാഗ്യന്‍

മുമ്പൊക്കെ കൊരനില്ലാത്ത ജാഥകള്‍ അപൂര്‍വ്വം

നേതാവേ അറിയേണ്ടേ കോരന്റെ വിശേഷങ്ങള്‍

അല്ലെങ്കില്‍ എന്തിന് അറിയണം .....

തൊഴിലാളികള്‍ക്ക്‌ വേണ്ടിയല്ലേ നാം

പട പൊരുതുന്നത് ....

അവര്ക്കു വേണ്ടിയല്ലേ ഫൈവ് സ്റ്റാര്‍ ഹോസ്പിടലുകള്‍

നക്ഷത്ര ബംഗ്ലാവുകള്‍ ....

എന്താ നിനക്കിതൊന്നും മനസ്സിലായില്ലേ ?

ഇല്ലെങ്കില്‍ ഇന്നുതന്നെ ഞങ്ങളുടെ വെബ് സൈറ്റ് കാണൂ

ശേഷം അതില്‍ കാണാം ...

www. thozhilali.com




Monday, April 20, 2009

വിപ്ലവത്തിന്‍ നാനാര്‍ത്ഥങ്ങള്‍

കോരനെ നിങ്ങള്‍ക്കറിയില്ലേ ?
എത്രയെത്ര കവിതകളും കഥകളുമാണ് അവന്‍റെ പേരില്‍
നാട്ടിലെ പാവം തൊഴിലാളി .
ഒടുവില്‍ പനി പിടിച്ചു ചുമച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍
മരുന്ന്, ഭക്ഷണം ...കാര്യം കുശാല്‍
ഒരു ദിവസം ആശുപത്രിയില്‍ തന്നെ കാണാന്‍ നാല് പേര്‍
കോരന് പണം കിട്ടി ...
കൂടെ മരുന്നും ഒരു മാസത്തേക്ക് എല്ലാം ...
സന്തോഷത്തിനു ഇനി മറ്റെന്ത്?
പനി മാറി ... ചുമയ‌ം
അടുത്ത മാസം വീണ്ടും വന്നപ്പോള്‍ ..
കോരന്‍ കണ്ണ് തിരുമ്മി നോക്കി ....അതാ ഒരു വലിയ നക്ഷത്ര ഹോട്ടല്‍... ഡാ നോക്ക്
തൊഴിലാളിയുടെ ഒരു ഭാഗ്യം .......
നേതാവി നു വീണ്ടും ജയ് ഹൊ ........